കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 65 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 2.30 ന് മസ്ക്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കൂത്തുപറമ്പ് കോട്ടയം പൊയിൽ മലബാർ സ്വദേശിയായ നൗഷാദിൽ നിന്നാണ് ഒരു കിലോ 675 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിൽ ചെക്കിങ്ങിൽ പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചു വച്ചത് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ച് വച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ സ്വർണ ബിസ്ക്കറ്റുകൾ ഉൾപ്പെടെ കോടികൾ വരുന്ന സ്വർണം കസ്റ്റംസ് പിടി കൂടിയിരുന്നു. ശരീരത്തിലും വിമാനത്തിലെ സീറ്റിനുള്ളിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം പിടികൂടിയിരുന്നത്.
സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസിനൊപ്പം സൂപ്രണ്ടുമാരായ കെ. സുകുമാരൻ, ഇൻസ്പെക്ടർമാരായ യഥു കൃഷ്ണൻ, എൻ. അശോക് കുമാർ, കെ. വി. രാജു, മനീഷ് കുമാർ, എൻ. പി. പ്രശാന്ത്, ഹബീൽദാർമാരായ ശ്രീരാജ്, സുമാവതി എന്നിവർ പങ്കെടുത്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.