അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണു

Web Desk
Posted on October 01, 2019, 6:20 pm

വാഷിങ്ടണ്‍: അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണു. 610 ചതുരശ്ര മൈല്‍ വലിപ്പമുള്ള മഞ്ഞുമലയാണ് ഇടിഞ്ഞുവീണത്. അതേസമയം ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. അമേരി എന്നു പേരുള്ള മഞ്ഞുമലയില്‍ നിന്നാണ് ഡി28 എന്ന മഞ്ഞുമല ഇടിഞ്ഞുവീണത്.

സെപ്തംബര്‍ 24, 25 ദിവസങ്ങളില്‍ നടന്ന പ്രതിഭാസം അമേരിക്കയിലേയും യൂറോപ്പിലേയും സാറ്റ്‌ലൈറ്റുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മഞ്ഞുവീഴ്ചമൂലം വിസ്തീര്‍ണം കൂടുന്ന ഇവ പൂര്‍വസ്ഥിതി പ്രാപിക്കാനായി ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.