കൊറോണ; ഗെയിം ഡൗൺലോഡുകളുടെ എണ്ണത്തിൽ വൻ വർധനവ്

Web Desk
Posted on March 05, 2020, 9:37 am

ലോകമാകമാനം കൊറോണ വൈറസ് ഭീതി പരത്തുമ്പോൾ മൊബൈൽ ഫോൺ ഗെയിം ഡൗൺലോഡുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ മൊബൈൽ ഫോൺ ഗെയിം ഡ‍ൗൺലോ‍ഡിൽ 39 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് പറയുന്നത്. ഇതിൽ ഭൂരിഭാഗവും ചൈനയിലാണ് നടന്നിരിക്കുന്നത്. വൈറസ് ഭീതിയെ തുടർന്ന് ആളുകൾ വീടുകളിൽ തന്നെ കഴിയുന്നതാണ് ഇതിന് കാരണമെന്ന് സെൻസർ ടവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചൈനയിൽ മാത്രം ഗെയിം ഡൗൺലോഡിൽ 62 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

‘ബ്രെയിൽ ഔട്ട്’ പോലുള്ള പസിൽ ഗെയിം, ടെൻസെന്റിന്റെ ഓൺലൈൻ ബാറ്റിൽ ഗെയിം ആയ ‘ഓണർ ഓഫ് കില്ലിംഗ്സ്’ എന്നിവയാണ് ചൈനയിൽ ഡൗൺലോഡുകളിൽ മുന്നിൽ നിൽക്കുന്നത്. ടെൻസെന്റിന്റെ ’ ഗെയിം ഫോർ പീസ്’, പബ്ജി പോലുള്ള ഗെയിമുകളുമാണ് ഏഷ്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യുന്നത്. സൗത്ത് കൊറിയയിൽ ഒന്നിലധികം ആളുകൾ കളിക്കുന്ന ‘ലിനേജ് 2’ എന്ന ഗെയിമാണ് കൂടുതൽ ഉപഭോക്താക്കളും ഡൗൺലോഡ് ചെയ്യുന്നത്.

you may also like this video;


കൊറോണ ഭീതിമൂലം ഭൂരിഭാഗം ആളുകളും വീടുകളിൽ കഴിയാൻ തുടങ്ങിയതോടെ ഇത്തരം ഗെയിമുകളിലൂടെയാണ് ഇവർ സമയം ചെലവഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗെയിം പ്രസാധകർ ഈ അവസരം മുതലെടുക്കണമെന്ന് സ്റ്റീഫൻസിന്റെ ഗവേഷക വിദഗ്ധൻ ജെഫ് കൊഹൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2019 ലെ മൊത്തം കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫെബ്രുവരിയിലെ ആദ്യത്തെ മൂന്നാഴ്ചയിൽ തന്നെ ചൈനയിലെ ശരാശരി ഗെയിം ഡൗൺലോഡുകളുടെ എണ്ണം 80 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ ആഗോള തലത്തിൽ മൊബൈൽ ഗെയിം ഡൗൺലോഡുകളുടെ എണ്ണം മുപ്പത് ലക്ഷത്തിൽ നിന്നും നാല്പതു ലക്ഷമായി. ഏഷ്യയിൽ മാത്രം നാല്പത് ശതമാനത്തിന്റെ വർധനവുണ്ടായെന്ന് സെൻസർ ടവർ റിപ്പോർട്ടിൽ പറയുന്നു.

you may also like this video;