June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

ഷാര്‍ജയില്‍ വന്‍ പ്രകൃതിവാതക ശേഖരം

By Janayugom Webdesk
January 31, 2020

അറബ് ലോകത്തിന്റെ അക്ഷര തലസ്ഥാനമായ യുഎഇയിലെ ഷാര്‍ജയില്‍ പ്രകൃതിയുടെ വരദാനമായി വന്‍ വാതക ശേഖരം കണ്ടെത്തി. പ്രതിദിനം അഞ്ച് കോടി ഘനമീറ്റര്‍ പ്രകൃതിവാതകം ഇവിടെ ഉല്പാദിപ്പിക്കാനാവുമെന്ന് ഷാര്‍ജാ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ വെളിപ്പെടുത്തി. കടലിനുപകരം കരയിലെ മഹാനി മേഖലയിലാണ് വാതക കലവറ കണ്ടെത്തിയതെന്ന പ്രത്യേകതയുമുണ്ട്. യുഎഇയില്‍ അബുദാബിയിലാണ് ഏറ്റവുമധികം എണ്ണശേഖരമുള്ളത്. ദുബായിലും ഷാര്‍ജയിലും പരിമിതമായ ഉല്പാദനമേയുള്ളു. വാതകത്തിലാകട്ടെ സ്വയം പര്യാപ്തവുമല്ല. അതിനാല്‍ ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളെയാണ് പാചകവാതക നിര്‍മ്മാണത്തിനുള്ള പ്രകൃതിവാതകത്തിന് യുഎഇ ആശ്രയിക്കുന്നത്.

മഹാനിയിലെ പ്രകൃതിവാതകപ്പാടം കണ്ടെത്തിയതോടെ പൂര്‍ണമായും ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാകുന്ന യുഎഇയ്ക്ക് പ്രകൃതിവാതക കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടം നടത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 37 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഷാര്‍ജയില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തുന്നത്. ഷാര്‍ജാ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ ‘എനി‘യും ചേര്‍ന്ന് നടത്തിയ സംയുക്ത വാതക പര്യവേക്ഷണത്തില്‍ 14,597 അടി താഴ്ചയുള്ള കിണറില്‍ നിന്നും പ്രകൃതിവാതകം കണ്ടെത്തുകയായിരുന്നു. പുതിയ വാതകനിക്ഷേപം യുഎഇയുടെ വികസനവഴിയില്‍ വലിയൊരു നാഴികക്കല്ലായിരിക്കുമെന്നാണ് ഷാര്‍ജാ ഭരണാധികാരി ഷേഖ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖായിസ്മി അഭിപ്രായപ്പെട്ടത്. യുഎഇയില്‍ ഏറ്റവുമധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത് ഷാര്‍ജയിലാണ്. ദുബായടക്കമുള്ള സമീപ എമിറേറ്റുകളെ അപേക്ഷിച്ച് ജീവിതച്ചെലവ് താരതമ്യേന കുറവായ ഷാര്‍ജയിലെ മലയാളി സമൂഹവും വാതകം കണ്ടെത്തിയതില്‍ ആവേശഭരിതരാണ്. വാതക ഉല്പാദനം തുടങ്ങുന്നതോടെ ആയിരക്കണക്കിന് മലയാളികള്‍ക്കും തൊഴില്‍സാധ്യതയുണ്ടാകുമെന്ന പ്രത്യാശയിലാണ് അവര്‍.

Eng­lish Sum­ma­ry: Huge nat­ur­al gas reserves in Sharjah

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.