Web Desk

തിരുവനന്തപുരം

May 17, 2021, 11:44 am

വെഞ്ഞാറമൂട്ടിൽ കോഴിക്കൂട്ടിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി, വീഡിയോ കാണാം

Janayugom Online

വെഞ്ഞാറമൂടിന് സമീപം കോഴിക്കൂട്ടിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. നെല്ലനാട് മണ്ണടിക്കടവിൽ ഗോപിനാഥൻ നായരുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നുമാണ് 10 അടിയിലേറെ നീളവും 50 കിലോയോളം തൂക്കവും വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്.

ഞായറാഴ്ച രാവിലെ തീറ്റ ഇടാനെത്തിയപ്പോൾ കൂടിന്റെ വശത്തെ പ്ലാസ്റ്റിക് വലയിൽ കുരുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന്, വീട്ടുകാർ വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിക്കുകയും അവർ വനം വകുപ്പിന് സന്ദേശം കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനായ സനൽരാജാണ് പാമ്പിനെ പിടിച്ചത്. പിടികൂടിയ പാമ്പിനെ വനപാലകർ കാട്ടിൽ വിട്ടു.

 

Eng­lish summary;huge snake was caught: video can be seen

You may also like this video;