ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് തലസ്ഥാനത്ത് വീണ്ടും ജനത്തിരക്ക്. തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കടകൾ തുറന്ന മറവിലാണ് ജനങ്ങൾ കൂട്ടത്തോടെ റോഡിലിറങ്ങിയത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിലെ അവ്യക്തതയും ആളുകൾ മുതലെടുത്തു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി റോഡുകളിലും കടകൾക്ക് മുമ്പിലും വലിയ ജനക്കൂട്ടമെത്തി. ക്ഷേമപെൻഷനുകളെത്തിയതോടെ പണമെടുക്കാനായി ബാങ്കുകൾക്ക് മുമ്പിലും ജനം കൂട്ടം കൂടി. കാട്ടാക്കടയിലെ ബാങ്കുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേമ പെൻഷൻ വാങ്ങാനും, ബാലൻസ് പരിശോധിക്കാനും ആളുകൾ കൂട്ടമായി എത്തി. സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ ബാങ്കുകളിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.