കേരള ചരിത്രത്തിൽ പുതിയ സമരേ തിഹാസമായി മനുഷ്യമഹാ ശൃംഖല. ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഡി എഫ് ദേശീയ പാതയിൽ നടത്തിയ മനുഷ്യ മഹാശൃംഖല കാസർഗോഡു മുതൽ തിരുവനന്തപുരം വരെ മനുഷ്യ മഹാമതിലായി മാറി.
ഞായറാഴ്ച ഉച്ചമുതൽ ദേശീയ പാത ജനപ്രവാഹത്തിൽ മുങ്ങി. കോഴിക്കോട് ജില്ലയുടെ തെക്കേയറ്റമായ ബേപ്പൂർ മണ്ഡലത്തിൽ മീഞ്ചന്ത മുതൽ വൈദ്യനങ്ങാടി വരെ 15 കിലോമീറ്ററോളം ദൂരംവരുന്ന ദേശീയ പാതയിൽ ഒരു ലക്ഷത്തോളമാളുകൾ കൈയോടു കൈയും മെയ്യോടു മെയ്യും ചേർന്നു നിന്ന് ഭരണഘടന സംരക്ഷിക്കുമെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കും വരെ പോരാടുമെന്നും അത്യുച്ചത്തിൽ പ്രതിജ്ഞയെടുത്തു.
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയായ വൈദ്യനങ്ങാടിയിൽ സി പി ഐ എം നേതാവും മുൻ മന്ത്രിയുമായ പാലൊളി മുഹമ്മദുകുട്ടിയും ബേപ്പൂർ മണ്ഡലം എം എൽ എ വി കെ സി മമ്മദു കോയയും കൈകൾ കോർത്തു നിന്ന് ജില്ലകളുടെ ശൃംഖലക്ക ണ്ണികൾ കൂട്ടിയിണക്കി. ആയിരക്കണക്കിനു വീട്ടമ്മമാർ കൈക്കുഞ്ഞുങ്ങളുമായി സമരേതിഹാസത്തിന്റെ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചു.
English Summary: Human chain at Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.