Web Desk

ഫറോക്ക്

January 23, 2020, 9:52 pm

മനുഷ്യ മഹാശ്യംഖല: വിളംബര ജാഥ നടത്തി

Janayugom Online

ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഡി എഫ്   കാസർഗോഡു മുതൽ തിരുവനന്തപുരം വരെ  നടത്തുന്ന മനുഷ്യ മഹാ ശൃംഖലയുടെ മുന്നോടിയായി കരുവൻതുരുത്തിയിൽ   വിളംബര ജാഥ നടത്തി. ഫറോക്ക് റൂബി റോഡ് ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ പെരവൻമാട്, മoത്തിൽപ്പാടം വഴി കോതാർതോട് അങ്ങാടിയിൽ സമാപിച്ചു. കെവിജയകുമാർ, വിജയകുമാർ പൂതേരി, ചന്ദ്രൻ കൊടമന, ടി ശ്രീധരൻ , ഒ ഭക്തവത്സലൻ, കെ ബി ഷാ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി. എൽ ഡി എഫ് കരുവൻതുരുത്തി മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജാഥ സംഘടിപ്പിച്ചത്.

Eng­lish Sum­ma­ry: human chain followup