നരകമിതാണോ അമ്മേ..

Web Desk
Posted on November 07, 2017, 3:38 pm

നുഷ്യനും ആനയും തമ്മില്‍ ഇന്ത്യയില്‍ നടക്കുന്ന സംഘര്‍ഷം വ്യക്തമാക്കുന്ന ഒരു ചിത്രത്തിനാണ് ഇത്തവണ സാങ്ച്യുറി വൈല്‍ഡ് ലെഫ് ഫൊട്ടോഗ്രഫി അവാര്‍ഡ്. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയില്‍ ജനക്കൂട്ടം ആനകളെ ആക്രമിക്കുന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. ബിപ്‌ളബ് ഹസ്രഎന്ന ഫൊട്ടോഗ്രഫറുടെ ‘നരകം ഇവിടെയാണ്’ എന്നു പേരിട്ട ചിത്രം ജനക്കൂട്ടം ടാറും പടക്കങ്ങളുമുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയില്‍ നിന്ന് പ്രാണനുവേണ്ടി പരക്കം പായുന്ന ഒരമ്മയുടേയും കുഞ്ഞിന്റെയും ചിത്രമാണ്.

ലോക വന്യജീവി സ്‌നേഹികളെ ഏറെ ആകര്‍ഷിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ ആനയും മനുഷ്യനുമായി നടക്കുന്ന നിലനില്‍പിനായുള്ള പോരാട്ടം.
പശ്ചിമബംഗാളിലും ഒഡീസയിലും ചത്തീസഗറിലും തമിഴ്‌നാട്ടിലും കേരളത്തിലും കര്‍ണാടകയിലും ആനകള്‍ മനുഷ്യവാസസ്ഥലങ്ങളിലേക്കിറങ്ങുന്ന സംഘര്‍ഷങ്ങള്‍ നിത്യമെന്നോണം നടക്കുന്നുണ്ട്. ഒരു പാട് സഞ്ചരിക്കുന്ന കൂടുതല്‍ സ്ഥലങ്ങള്‍ ഊരുചുറ്റാന്‍ ആവശ്യമുള്ള വന്യജീവിയായ ആനയുടെ വാസസ്ഥാനങ്ങളിലൂടെ മനുഷ്യന്‍ നിര്‍മ്മിക്കുന്ന റോഡുകളും കൃഷിയിടങ്ങളും ഗ്രാമങ്ങളുമാണ് ഈ സംഘര്‍ഷത്തിലേക്കു നീളുന്നത്. ഒരു പാടു നിയമങ്ങള്‍ കൂട്ടിനുണ്ടെങ്കിലും വന്യജീവികള്‍ തന്നെയാണ് പരാജയപ്പെടുന്നത്. ഏഷ്യന്‍ ആനകളുടെ മുഖ്യവാസകേന്ദ്രമാണ് ഇന്ത്യന്‍ വനങ്ങള്‍. ലോക ആന സംഖ്യയുടെ 70ശതമാനം ഇന്ത്യയിലാണ്.എന്നിട്ടും 2014ലെ ഔദ്യോഗിക കണക്കുപ്രകാരം 30,000 ആനകളേ ഇന്ത്യയിലുള്ളൂ. അതില്‍ 2014 ഏപ്രില്‍ മുതല്‍ 2017 മേയ് വരെ 84 ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുതന്നെ ഏറെയും കൊമ്പിനുവേണ്ടിയാണെന്നും പരിസ്ഥിതി വകുപ്പ് അധികൃതരുടെ കണക്കില്‍ പറയുന്നു.