ഭരണഘടനയെ രക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഡിഎഫ് ജനുവരി 26 ന് കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാത്ഥം സംഘടിപ്പിക്കുന്ന ജില്ലാ പ്രചാരണ ജാഥ ചൊവ്വാഴ്ച ബേപ്പൂർ മണ്ഡലത്തിൽ പര്യടനം നടത്തും.
ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങൾ ഇവയാണ്. രാമനാട്ടുകരയിൽ 12.30 ന്, ഫറോക്ക് മൂന്ന് മണി, ചെറുവണ്ണൂർ 3.45, ബേപ്പൂർ 4.30. വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ജാഥ സമാപിക്കും.
പി മോഹനൻ മാസ്റ്റർ ജാഥയുടെ ലീഡറും ടി വി ബാലൻ, മനയത്ത് ചന്ദ്രൻ ഇവർ ഡെപ്യൂട്ടി ലീഡർമാരും മുക്കം മുഹമ്മദ് മാനേജരുമാണ്. 16-ാം തീയതി വടകര നിന്നാണ് പ്രചാരണ ജാഥ ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.