June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

മനുഷ്യമഹാ ശൃംഖല: വടക്കൻ കേരളത്തിൽ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം

By Janayugom Webdesk
January 22, 2020

പൗരത്വഭേദഗതി നിയമത്തിനെതിരെ ഈ മാസം 26ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനലക്ഷങ്ങൾ അണിനിരക്കുന്ന മനുഷ്യമഹാശൃംഖലയുടെ ഒരുക്കങ്ങൾ വടക്കൻ കേരളത്തിൽ അവസാനഘട്ടത്തിൽ. ഓരോ നിയോജക മണ്ഡലങ്ങളിലും മഹാശൃംഖലയിൽ അണിനിരക്കേണ്ടതിന്റെ ക്രമീകരണങ്ങൾ ജില്ലാ ജാഥകളുടെ സമാപനത്തോടെ ആരംഭിച്ചുഴിഞ്ഞു. ജില്ലാ ജാഥകളിൽ വൻജനപങ്കാളിത്തമാണുണ്ടായത്. ഇടതുപക്ഷ ജനാധിപത്യമുന്നിയുടെ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ഞായറാഴ്ച ഉപ്പളയിൽ സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉ്ഘാടനം ചെയ്ത കാസർകോട് ജില്ലാ ജാഥ അഞ്ച് ദിവസത്തെ പര്യടനം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് തൃക്കരിപ്പൂരിലാണ് സമാപിച്ചത്. സിപിഐ(എം) ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ജാഥാലീഡറും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉപലീഡറുമായ ജാഥ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് സമാപിച്ചത്.

കണ്ണൂർ ജില്ലയിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറും സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജനും നയിച്ച ജാഥകൾ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി. പി സന്തോഷ് കുമാർ നയിച്ച ജാഥ കതിരൂരിലും എം വി ജയരാജൻ നയിച്ച ജാഥ കണ്ണൂർ സിറ്റിയിലുമാണ് സമാപിച്ചത്. കോഴിക്കോട് ജില്ലാ ജാഥ വടകര കോട്ടപ്പറമ്പിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ ജാഥാലീഡറും സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ എന്നിവർ ഉപലീഡർമാരുമായ ജാഥ 21ന് കോഴിക്കോട് മുതലക്കുളത്ത് സമാപിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

വയനാട്ടിൽ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിലെ ജാഥാപര്യടനം 19ന് അവസാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. സി കെ ശശീന്ദ്രൻ എംഎൽഎ ക്യാപ്റ്റനും സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉപലീഡറുമായിരുന്നു. മലപ്പുറത്തെ ജാഥ 17ന് എടക്കരയിൽ ആരംഭിച്ച് ഇന്നലെ പെരിന്തൽമണ്ണയിൽ പര്യടനം പൂർത്തിയാക്കി. വി ശശികുമാർ ജാഥാലീഡറും അജിത് കൊളാടി ഉപലീഡറുമായിരുന്നു. 17ന് പാലക്കാട്ട് ജില്ലയിൽ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്‌ നയിച്ച പടിഞ്ഞാറൻ മേഖലാ ജാഥയും സിപിഐ(എം) ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നയിച്ച കിഴക്കൻ മേഖലാജാഥയും 20ന് പാലക്കാട് സുല്‍ത്താന്‍ പേട്ടയില്‍ സമാപിച്ചു. പടിഞ്ഞാറൻ മേഖലാ പട്ടാമ്പിയിലെ കൂറ്റനാട്ടു നിന്നും കിഴക്കൻ മേഖലാ ജാഥ ചിറ്റൂരില്‍ നിന്നുമാണ് ആരംഭിച്ചത്. കെ പി രാജേന്ദ്രന്‍, രാജി മാത്യുതോമസ്, ബേബി ജോണ്‍, വി ചാമുണ്ണി തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Eng­lish Sum­ma­ry: Human ral­ly prepa­ra­tions starts in north­ern kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.