എഴുപത് ലക്ഷം പേർ ഒരേ സമയം ഭരണഘടനയുടെ ആമുഖം വായിച്ചും കൈ കോർത്ത് പിടിച്ചും രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ പുതിയ ചരിത്രം തീർക്കും. ഇന്ത്യയെന്ന മഹാരാജ്യത്ത് തുടരുന്ന ദേശീയ പ്രക്ഷോഭത്തിന് ഇത് ആവേശമാകും. ഇന്ന് 3.30നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ദേശീയപാതയോരത്ത് മനുഷ്യ മഹാശൃംഖല തീർക്കുന്നത്. നാലുമണിക്ക് ഭരണഘടനയുടെ ആമുഖം വായിക്കും. തെരഞ്ഞെടുത്ത 250ഓളം കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട പ്രമുഖരെല്ലാം ശൃംഖലയുടെ കണ്ണികളാകും.
എം എ ബേബി കളിയിക്കാവിളയിലും പിണറായി വിജയൻ, കാനം രാജേന്ദ്രൻ എന്നിവർ പാളയത്തും എ വിജയരാഘവൻ കിള്ളിപ്പാലത്തും പങ്കെടുക്കും. എം വി ഗോവിന്ദൻ മാസ്റ്റർ, ഡോ. ടി എം തോമസ് ഐസക്, സി കെ നാണു, ജമീല പ്രകാശം, ഉഴമലയ്ക്കൽ വേണുഗോപാൽ, ആർ ബാലകൃഷ്ണപിള്ള, അഡ്വ. വർക്കല ബി രവികുമാർ, അഡ്വ. ആന്റണി രാജു, അഡ്വ. കെ പ്രകാശ് ബാബു, സി ദിവാകരൻ എംഎൽഎ, അഡ്വ. എൻ രാജൻ, വി ശശി, ജി ആർ അനിൽ, വി സുധാകരൻ, ചാരുപാറ രവി, വി സുരേന്ദ്രൻപിള്ള, അഡ്വ. ആർ സതീഷ്‌കുമാർ തുടങ്ങിയവർ തിരുവനന്തപുരം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളാകും.
കൊല്ലം ജില്ലയിൽ ബിനോയ് വിശ്വം എംപി, കെ എൻ ബാലഗോപാൽ, അഡ്വ. കെ രാജു, മുല്ലക്കര രത്നാകരൻ, കെ ആർ ചന്ദ്രമോഹനൻ, ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, പട്ടം ശ്രീകുമാർ, പി കെ മുരളീധരൻ, സി കെ ഗോപി, പെരിനാട് വിജയൻ, മേടയിൽ ബാബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അണിചേരും.
ഇടുക്കി ദേശീയപാതയിൽ ഐക്യദാർഢ്യ ശൃംഖല തീർക്കും. മന്ത്രി എം എം മണി, സി എ കുര്യൻ, കെ കെ ശിവരാമൻ, സലിം പി മാത്യൂ, ഫ്രാൻസിസ് ജോർജ്ജ്, പി ജി ഗോപി തുടങ്ങിയവർ നേതൃത്വം നൽകും. ആലപ്പുഴയിലെ ദേശീയപാതയിൽ പത്തനംതിട്ടയിൽ നിന്നുള്ളവർക്കൂടി പങ്കാളികളാകും. വൈക്കംവിശ്വൻ, പി തിലോത്തമൻ, ജി സുധാകരൻ, കെ ജെ തോമസ്, പി പ്രസാദ്, ടി പുരുഷോത്തമൻ, ടി ജെ ആഞ്ചലോസ്, എ പി ജയൻ, സുൽഫിക്കർ മയൂരി, മുരളി മാസ്റ്റർ, മാത്യു ടി തോമസ്, ഫ. മാത്യൂസ് വാഴക്കുന്നം, ചിറ്റയം ഗോപകുമാർ, അഡ്വ. കെ യു ജെനീഷ്‌കുമാർ, പി പി ജോർജ്ജുകുട്ടി, കെ ജെ ജോസ്മോൻ, മാണി സി കാപ്പൻ, ധർമ്മരാജ്, ഷേക്ക് പി ഹാരീസ്, ഡോ. വർഗ്ഗീസ് ജോർജ്ജ്, സ്കറിയ തോമസ് തുടങ്ങി പ്രമുഖ നേതാക്കൾ കണ്ണികളാകും. എറണാകുളത്തെ ശൃംഖലയിൽ സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, പി രാജീവ്, പി രാജു, കെ ജെ സോഹൻ, ബിനോയ് ജോസഫ്, ടി പി പീതാംബരൻ മാസ്റ്റർ, അഡ്വ. നീലലോഹിതദാസ്, അഡ്വ. ടി വി വർഗ്ഗീസ് തുടങ്ങിയവരുണ്ടാകും.
തൃശൂരിൽ ബേബി ജോൺ, കെ രാധാകൃഷ്ണൻ, കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ, എ കെ ചന്ദ്രൻ, രാജാജി മാത്യു തോമസ്, അഡ്വ. കെ രാജൻ, അഡ്വ. വി എസ് സുനിൽകുമാർ, കെ കെ വത്സരാജ്, എം എം വർഗീസ്, സണ്ണി തോമസ്, ജോൺ കാഞ്ഞിരത്തിങ്കൽ, പി കെ രാജൻ മാസ്റ്റർ, സി ആർ വത്സൻ എന്നിവർ നേതൃത്വം നൽകും. പാലക്കാട് എ കെ ബാലൻ, കെ ഇ ഇസ്മയിൽ, കെ കൃഷ്ണൻകുട്ടി, വി ചാമുണ്ണി, കെ പി സുരേഷ് രാജ്, വി കുഞ്ഞാലി, യു ബാബു ഗോപിനാഥ്, റസാഖ് മൗലവി എന്നിവർ കണ്ണികളാകും. മലപ്പുറം ജില്ലയിൽ പി കെ ശ്രീമതി, പി പി സുനീർ, കെ ചന്ദ്രൻ മാസ്റ്റർ, കെ ടി മുജീബ് റഹ്‌മാൻ, അബ്ദുൾ വഹാബ്, പി കെ കൃഷ്ണദാസ്, അഡ്വ. ബാബു കാർത്തികേയൻ, മാത്യൂസ് കോലഞ്ചേരി എന്നിവർ പങ്കെടുക്കും. കോഴിക്കോട് ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, സത്യൻ മൊകേരി, അഡ്വ. പി വസന്തം, സി കെ നാണു, എം കെ പ്രേംനാഥ്, സാലി മുഹമ്മദ്, ഇ പി ആർ വേശാല, അഹമ്മദ് തേവർ, ടി വി ബാലൻ എന്നിവർ നേതൃത്വം നല്‍കും. വയനാട് കെ കെ ശൈലജ, എൻ എ മുഹമ്മദ്കുട്ടി, പി കെ ബാബു, വിജയൻ ചെറുകര തുടങ്ങിയവർ നേതൃത്വം നൽകും.
കണ്ണൂർ ജില്ലയിൽ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സി എൻ ചന്ദ്രൻ, സി പി മുരളി, കെ പി മോഹനൻ, ജേക്കബ് മാസ്റ്റർ, കാസിം ഇരിക്കൂർ, ആലിക്കോയ, പി സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും. മനുഷ്യ മഹാശൃംഖലയ്ക്ക് ആരംഭംകുറിക്കുന്ന കാസർകോട് ജില്ലയിൽ എസ് രാമചന്ദ്രൻ പിള്ള, ഇ ചന്ദ്രശേഖരൻ, പി കരുണാകരൻ, വി കെ കുഞ്ഞിരാമൻ, മൈക്കിൾ, വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എം അനന്തൻ നമ്പ്യാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിവർ കണ്ണികളാകും.
റിപ്പബ്ലിക് ദിനമായ ഇന്ന് സിപിഐ ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. സംസ്ഥാനത്തെ മുഴുവൻ പാർട്ടി ഓഫീസുകളിലും പ്രധാന ജംഗ്ഷനുകളിലും ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. എം എൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ 10 മണിക്ക് പതാക ഉയർത്തും. അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ പങ്കെടുക്കും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.