”പണക്കാർക്ക് ” ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ക്യു ഒടുവിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

Web Desk
Posted on November 14, 2019, 7:32 pm

തൃശൂർ: നെയ്‍വിളക്ക് പൂജ എന്ന പേരിൽ ആയിരം രൂപ വാങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

നൂറുകണക്കിന് ആളുകൾ വരി നിൽക്കുമ്ബോളാണ് 1000 രൂപ വാങ്ങി സമ്പന്നർക്ക് സുഗമമായ ദർശനം നൽകുന്നതെന്നും ഇത് മനുഷ്യത്വപരമല്ലെന്നും കാണിച്ച് അഭിഭാഷകനായ വി ദേവദാസാണ് പരാതി നൽകിയത്. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.