ഹാദിയക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനം: വനിതകമ്മീഷന്‍

Web Desk
Posted on October 03, 2017, 4:35 pm

ഹാദിയക്കെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: വനിതകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍
കണ്ണൂര്‍: ഹാദിയക്കെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പെണ്‍കുട്ടിയെ വീടിനകത്ത് തളച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. എല്ലാ അവകാശങ്ങളും ലംഘിച്ച് കൊണ്ട് വിദ്യാസമ്പന്നയായ 24കാരി പെണ്‍കുട്ടിയെ വീടിനകത്ത് തളച്ചിടുന്നത് ഒരു കോടതിയും അംഗീകരിക്കില്ല. ഹാദിയ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വനിതാകമ്മീഷന്റെ നിലപാടിന് അനുകൂലമാണ്. യുവതി പിതാവിന്റെ ലക്ഷ്മണരേഖയ്ക്കുള്ളിലായിരുന്നോ എന്നതിനെ കുറിച്ച് അന്വേഷിക്കണം.സുപ്രീം കോടതിയിലുള്ള കേസില്‍ വനിതാ കമ്മിഷന്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. വിചാരണവേളയില്‍ കമ്മിഷനു പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു. അച്ഛന്റെ അനുവാദത്തോടെ പുറത്തുനിന്നുള്ളവര്‍ യുവതിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത് അന്വേഷിക്കണം. ഹാദിയയെ സന്ദര്‍ശിക്കാന്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും അടുത്ത ദിവസം ചിലര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.