Web Desk

കോഴിക്കോട്

February 05, 2020, 9:26 pm

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Janayugom Online

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട യുവാവ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചൊക്ലി സ്വദേശി ഷെറിനെ കുറിച്ച് സി ഐ റാങ്കിൽ കുറയാത്ത ഉദ്യോസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി നാലാഴ്ചയ്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഷെറിനിൽ നിന്നും ഭീഷണി നേരിടുന്ന പേരാമ്പ്ര സ്വദേശിനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പേരാമ്പ്ര സ്വദേശിയായ യുവതിയുടെ അമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ട്രെയിൻ യാത്രക്കിടയിൽ മകളെ പരിചയപ്പെട്ട യുവാവായ ഷെറിൻ ഫോണിലും നേരിട്ടും തങ്ങളെ ശല്യപ്പെടുത്തുകയാണെന്ന് അമ്മ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഷെറിന്റെ ഭാര്യയെ വിവരം അറിയിച്ചതിന്റെ വൈരാഗ്യത്തിൽ തന്റെ മകളുടെ സ്കൂട്ടറിൽ ഷെറിൻ കാറിടിപ്പിച്ചു. അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനിടയിൽ ചെന്നൈയിൽ ജോലി ചെയ്യുന്ന മകനെതിരെ ഷെറിൻ കള്ളക്കേസ് ഉണ്ടാക്കി മകനെ ജയിലിലാക്കി. തുടർന്ന് മകന്റെ ജോലി നഷ്ടമായി. ഷെറിൻ ചെന്നൈയിലാണ് ഇപ്പോൾ താമസിക്കുന്നത്. മകന്റെ ജോലി നഷ്ടമായതോടെ ഏക വരുമാനം നിലച്ചു. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കള്ളക്കേസിലെ വസ്തുതകൾ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച പരാതി തമിഴ്‌നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറിക്ക് അയക്കാനും കമ്മീഷൻ ഉത്തരവായി. പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

Eng­lish summary:Human right com­mis­sion take case against morphing

YOU MAY ALSO LIKE THIS VIDEO