29 March 2024, Friday

Related news

August 3, 2023
June 23, 2023
June 12, 2023
December 30, 2022
September 5, 2022
June 25, 2022
June 24, 2022
June 6, 2022
May 17, 2022
April 21, 2022

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു ; സ്വകാര്യ സ്ഥാപനം തടഞ്ഞുവച്ച എസ്എസ്എല്‍സി ബുക്ക് തിരികെ ലഭിച്ചു

Janayugom Webdesk
കൊച്ചി
September 8, 2021 6:43 pm

സ്വകാര്യ സ്ഥാപനം അനധികൃതമായി തടഞ്ഞുവച്ച ജീവനക്കാരന്റെ എസ് .എസ് .എല്‍. സി ബുക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരികെ ലഭിച്ചു. പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പനമ്ബള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി.

എട്ട് പുരുഷന്‍മാരും 16 സ്ത്രീകളും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമക്ക് വിവിധ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സര്‍ട്ടിഫിക്കേറ്റുകള്‍ പിടിച്ചുവയ്ക്കുന്നത് തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നും ലേബര്‍ ഓഫീസര്‍ സ്ഥാപനയുടമയെ അറിയിച്ചു. തുടര്‍ന്ന് ഇടുക്കി രാമക്കല്‍മേട് സ്വദേശി അമല്‍ തങ്കച്ചന്റെ ഒറിജിനല്‍ എസ് .എസ്. എല്‍ .സി ബുക്കും എഴുതാത്ത ചെക്ക് ബുക്കും മടക്കി നല്‍കി.

Eng­lish sum­ma­ry;  human rights com­mis­sion updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.