‘മനുഷ്യ’രില്ലാതെ മനുഷ്യാവകാശ കമ്മിഷനുകൾ

Web Desk
Posted on December 13, 2019, 9:33 pm

ന്യൂഡൽഹി: നിയമനങ്ങൾ നടക്കാത്തതിനാൽ ജീവനക്കാരില്ലാതെ മനുഷ്യാവകാശ കമ്മിഷനുകൾ. പത്ത് സംസ്ഥാനങ്ങളിൽ കമ്മിഷന്റെ ചെയര്‍പേഴ്‌സൺ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. അതേസമയം മൂന്നു സംസ്ഥാനങ്ങളിൽ മനുഷ്യാവകാശ കമ്മിഷൻ തന്നെയില്ല.

കൂടാതെ രണ്ട് സംസ്ഥാനങ്ങളില്‍ കമ്മിഷൻ‍ പ്രവർത്തന ക്ഷമവുമല്ല. 13 സംസ്ഥാനങ്ങളിൽ മാത്രമാണ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കുള്ള നിയമനം നടത്തിയിട്ടുള്ളത്. സര്‍ക്കാർ ഇതര സംഘടനയായ ട്രാൻസ്പെരൻസി ഇന്ത്യ (ടിഐഐ)എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ടിഐഐയുടെ റിപ്പോർട്ട് പ്രകാരം ആന്ധ്രപ്രദേശ്, ബിഹാർ, ചത്തീസ്ഗഡ്,ഗോവ, ഗുജറാത്ത് , ഝാർഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ കമ്മിഷന് ചെർപേഴ്സൺമാരില്ല. അതേസമയം ഹിമാചൽപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ കമ്മിഷൻ തീർത്തും പ്രവർത്തനക്ഷമമല്ല.