16 September 2024, Monday
KSFE Galaxy Chits Banner 2

Related news

October 15, 2023
April 17, 2023
January 24, 2023
December 5, 2022
October 19, 2022
October 16, 2022
October 14, 2022
October 12, 2022
October 12, 2022
October 12, 2022

കേരളത്തില്‍ നരബലി: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Janayugom Webdesk
പത്തനംതിട്ട
October 11, 2022 10:48 am

നരബലി നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പത്തനംതിട്ടയില്‍ നിന്നാണ് അറസ്റ്റിലായത്. രണ്ട് സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. തിരുവല്ലക്കാരായ ദമ്പതിമാര്‍ക്കുവേണ്ടിയാണ് നരബലി നടത്തിയത്.കുടുംബത്തിന് ഐശ്വര്യവും പണവും ലഭിക്കാന്‍ വേണ്ടിയാണ് നരബലിയെന്ന് പിടിയിലായവര്‍ പറഞ്ഞു. ഏജന്റ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കാലടിയില്‍ നിന്നാണ് ഒരു യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. മിസിങ് കേസിന്റെ അന്വേഷണത്തിനൊടുവിലാണ് നരബലിയാണെന്ന് കണ്ടെത്തിയത്.തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. കാലടി, കടവന്ത്ര സ്വദേശിനികളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ യുവതിയുടെ മൃതദേഹം കഷ്‌ണങ്ങളാക്കിയ നിലയിൽ ആറന്മുളയിൽ കിട്ടിയതായാണ് വിവരം. ലോട്ടറി വിൽപന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ഇവരെന്നും സമീപവാസികൾ പറയുന്നു.തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണു വിവരം.
ഷിഹാബ് എന്നയാളെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Human sac­ri­fice in Ker­ala: Three peo­ple in custody

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.