29 March 2024, Friday

Related news

October 15, 2023
April 17, 2023
January 24, 2023
December 5, 2022
November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 19, 2022
October 17, 2022

നര ബലിക്ക് ശേഷം മനുഷ്യമാസം തിന്നു: പൊലീസിനോട് ലൈയുടെ വെളിപ്പെടുത്തല്‍

Janayugom Webdesk
പത്തനംതിട്ട
October 12, 2022 9:17 am

പത്തനംതിട്ട ഇലന്തൂരിൽ ആഭിചാര കർമ്മത്തിന് സ്ത്രീകളെ എത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. നരബലിക്ക് ശേഷം മനുഷ്യമാസം കഴിച്ചതായി കേസിലെ പ്രതികളില്‍ ഒരാളായ ലൈല പൊലീസിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ആയുസ് കൂട്ടാനായി മാസം പാകം ചെയ്ത് കഴിക്കണമെന്ന് ദമ്പതികളോട് ഷാഫി പറയുകയായിരുന്നു. ഇത്പ്രകാരം ഇരുവരും മൃതദേഹം പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികപരമായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ശസ്ത്രീയമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി (49) എന്നിവരെയാണ് ഇലന്തൂരിൽ എത്തിച്ചു ദാരുണമായി കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇലന്തൂർ പുളിന്തിട്ട കടകംപള്ളിൽ കെ വി ഭഗവൽ സിങ്ങിന്റെ വീടിനു സമീപത്തു കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ടു ഭഗവൽ സിങ് (68), ഭാര്യ ലൈല (54), സ്ത്രീകളെ വശീകരിച്ചു സ്ഥലത്തെത്തിച്ച എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (റഷീദ്– 52) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Human sac­ri­fice in Pathanamthitta
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.