ആശങ്കയുണര്‍ത്തി കൊല്ലത്തെ വിറകുപുരയില്‍ തലയോട്ടി

Web Desk
Posted on October 05, 2019, 5:11 pm

കൊല്ലം: പ്രദേശവാസികളില്‍ ആശങ്കയുണര്‍ത്തി കൊല്ലം തേവള്ളി മാര്‍ക്കറ്റിനു സമീപത്തെ വീടിന്റെ വിറകുപുരയില്‍ കണ്ടെത്തിയ തലയോട്ടി.

thadichukoodiya alakkar-1 (1)

വീടിനോട് ചേര്‍ന്ന വിറകുപുരയിലാണ് തലയോട്ടി കണ്ടെത്തിയത്. മനുഷ്യന്‍റെ തലയോട്ടിയാണെന്നും മറ്റ് ഭാഗങ്ങളൊന്നും ഇതിന്‍റെ പരിസരത്തുനിന്നും കണ്ടെത്താനായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന്  കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.