July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആസാദി പാടി ഇബ്രയിൽ മനുഷ്യ മതിൽ തീർത്തു

Janayugom Webdesk
December 25, 2019

ഇബ്ര (ഒമാൻ): ഇന്ത്യയിൽ നടപ്പാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയും, നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പൗരത്വ രജിസ്റ്റർ നെതിരെയും ഇബ്ര ഇന്ത്യൻസ് എഗെയ്സൻസ്റ്റ് എൻ ആർ സി എന്ന കോഡിനേഷൻ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. മനുഷ്യ മതിലും തീർത്തു. ഐക്യദാർഢ്യ സദസിൽ മഹ്മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

പൗരത്വ ഭേദഗതി ബില്ലിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രവാസി ഇബ്ര പ്രസിഡന്റും, മൈത്രി മസ്കറ്റ് സെൻട്രൽ കമ്മറ്റി അംഗവുമായ ജോഷി എടശ്ശേരി പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 14 നെ തകർക്കാൻ ഉള്ള ശ്രമം ആണ് മോഡി സർക്കാർ ചെയ്യുന്നത് എന്ന് സമ്മേളനം വിലയിരുത്തി. ഹിന്ദുസ്ഥാൻ എന്ന പേര് വോട്ടിനിട്ട് തള്ളിയ ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി മുന്നോട്ട് വെച്ച മതേതരത്വ നിലപാടിനെയും ബഹുസ്വരതയെയും തകർക്കാൻ ഉള്ള ശ്രമം ആണ് രാജ്യത്ത് നടപ്പാക്കുന്നത് , ഗോൾവാൾക്കർ എഴുതി വെച്ച, സവർക്കർ പ്രചരിപ്പിച്ച ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ മറ കൂടാതെ രാജ്യത്ത് നടപ്പാക്കുകയാണ്.

ഹിറ്റ്‌ലർ ജർമ്മനിയിൽ നടപ്പാക്കിയ നയങ്ങൾ നടപ്പാക്കുന്ന മോഡി എല്ലാ തരത്തിലും ഹിറ്റ്ലറിനെ അനുകരിക്കുകയാണെന്നും ഐക്യ ദാർഢ്യ സദസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൗരത്വ ബില്ലിനെതിരെയും, ഫാസിസ്റ്റ് ഭരണ കൂടത്തിനെതിരെയും ഉള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി അണിചേർന്ന മനുഷ്യ മതിലിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി. കനയ്യ കുമാർ ഉയർത്തിയ ആസാദി മുദ്രാവാക്യം മതിലിൽ അണിചേർന്നവർ ഏറ്റു വിളിച്ചു. മുഹമ്മദ് റിയാസ് സ്വാഗതവും, ഷംസാദ് നന്ദിയും പറഞ്ഞു. അലി ഒ പി, തോമസ്, സിബിൻ, നയിഫ്‌ എന്നിവർ നേതൃത്വത്തിന് നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.