പക്ഷിപ്പനി ബാധയുടെ ഭീതി നിലനിൽക്കുന്ന കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പക്ഷിപ്പനി ബാധ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. വവ്വാലുകൾ ചത്തൊടുങ്ങിയത് വെസ്റ്റ് കൊടിയത്തൂരിന് സമീപമുള്ള കാരിമൂലയെന്ന സ്ഥലത്താണ്. 100 ൽ അധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്.
രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ വളർത്തുപക്ഷികളെ ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ കൊന്നൊടുക്കുകയാണ്. രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴികളടക്കം 3000 പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഈ പ്രവർത്തനം നടക്കുന്നതിനിടയിലാണ് ആശങ്ക പരത്തി വവ്വാലുകൾ കൂട്ടത്തോടെ ചത്തുവീഴുന്നത്. ഒരു മരത്തിൽ താമസിച്ചിരുന്ന വവ്വാലുകളാണ് കൂട്ടത്തോടെ ചത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയിൽപെട്ടത്.
ENGLISH SUMMARY: hundreds of bat died in kozhikode
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.