Web Desk

കൊച്ചി

June 30, 2020, 1:20 pm

കൊച്ചി തുറമുഖത്തു ചൈനയിൽ നിന്നുള്ള നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ പിടിച്ചുവച്ചു വ്യപാരികൾ വിഷമസന്ധിയിൽ

Janayugom Online

ചൈനയിൽ നിന്നുള്ള ഇറക്കുമതി സാധന ങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമേ വിട്ടുകൊടുക്കാവൂയെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് വന്നതോടെ   കൊച്ചി തുറമുഖത്തു നൂറുകണക്കിന്കണ്ടെയ്‌നറുകള്‍ പിടിച്ചുവച്ചു .ഇതോടെ മൊബൈൽഫോണ് ത്തുടങ്ങി ഫർണിച്ചർ, പ്ലൈവുഡ്, വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, ടൈൽ, ഔഷധ നിർമാണത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, എസി, വാഷിങ് മെഷീൻനിരവധി ഉൽപ്പന്നങ്ങളുടെ വിൽപ്പന   പ്രതിസന്ധിയിലാവും .ഈമാസം 23ന് ശേഷമാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറുകൾ പിടിച്ചിടാൻ തുടങ്ങിയതെന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾ പറയുന്നു.ഇത് സംബന്ധിച്ചു വാക്കാലുള്ള ഉത്തരവാണ് നൽകിയിട്ടുള്ളത് .

ചൈനീസ്  കണ്ടെയ്‌നറുകൾ തടയാൻ ഔദ്യോഗിക ഉത്തരവില്ലെന്ന കാര്യം അധിക്രതർ പറയുന്നു എന്നാൽ   ഉൽപ്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് വിടൂ എന്നതാണ് കസ്റ്റംസ് നിലപാട്. കൊച്ചി തുറമുഖത്ത് പരിശോധനയൊന്നും നടത്താതെ കണ്ടെയ്നറുകൾ പിടിച്ചിടുകയാണ് ചെയ്യുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു . 4,40,000 രൂപ ഇറക്കുമതിത്തീരുവ അടച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരാൻ ലോറിയിൽ കയറ്റിയ കണ്ടെയ്‌നര്‍പോലും തടഞ്ഞുവച്ചിരിക്കുകയാണെന്ന് കൊച്ചിയിലെ ഒരു വ്യാപാരി പറഞ്ഞു .ഇറക്കുമതി ഡ്യൂട്ടി അടച്ചുകഴിഞ്ഞാൽ അന്നുതന്നെ കണ്ടെയ്‌നർ പുറത്തേക്ക് വിടുകയാണ് കീഴ്‌വഴക്കം .

കണ്ടെയ്‌നർ തടഞ്ഞുവയ്ക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയാണ് വ്യാപാരികൾക്ക് വരുന്നത്. ലോറിയിൽ കയറ്റിയ കണ്ടെയ്നറുകൾക്ക് കയറ്റുക്കൂലിയും ലോറിവാടകയും കണ്ടെയ്നർ സ്റ്റേഷൻ വാടകയും 14 ദിവസത്തിലേറെ വൈകിയാൽ കണ്ടെയ്നർ വാടകയും നൽകേണ്ടിവരും. ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്തും മറ്റുതരത്തിൽ വായ്പ വാങ്ങിയും മറ്റുമാണ് പലരും ചരക്ക് കൊണ്ടുവരുന്നത്‌. അതിന്റെ പലിശ വേറെയും വരും. ലോക്ക്ഡൗൺമൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരത്തിലുള്ള നടപടി .ആധുനീക പരിശോധന സംവിധാന ങ്ങൾ  നിലവിലുള്ളപ്പോൾ പിടിച്ചിട് ലിനു സാംഗത്യം മനസിലാവുന്നില്ലെന്ന് വ്യവസായികൾ പറയുന്നു .

നിർമാണമേഖലയ്ക്ക് ആവശ്യമായ ബാത്ത് റൂം, സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിരവധി കണ്ടെയ്‌നറുകളാണ് കൊച്ചി തുറമുഖത്ത് തടഞ്ഞിട്ടിരിക്കുന്നതെന്ന്  കൊച്ചിയിലെ ക്രിസിൽ ബാത്ത് ആൻഡ് വെൽനസ്സിന്റെ എംഡി എം കെ അൻസാരി പറഞ്ഞു. അതിർത്തിയിൽ സംഘർഷം ഉണ്ടാകുന്നതിനുമുമ്പ് ചൈനയിൽനിന്ന്‌ കപ്പൽ കയറിയ ചരക്കുകളാണ് തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്നതെന്നും ഇതിലൂടെ വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ  നൽകണമെന്നും  പലിശയിളവ് അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

ENGLISH SUMMARY: Hun­dreds of con­tain­ers from Chi­na seized at Cochin Port

YOU MAY ALSO LIKE THIS VIDEO