July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഓസ്ട്രേലിയൻ കാട്ടുതീ: ചാരം നദിയിലേക്ക് ഒഴുകിയിറങ്ങി വൻതോതിൽ മീനുകൾ ചത്തു

Janayugom Webdesk
January 17, 2020

സിഡ്നി: വടക്കൻ ന്യൂസൗത്ത് വെയിൽസിൽ കാട്ടുതീയുടെ ഫലമായുണ്ടായ ചാരം മഴയെത്തുടർന്ന് വൻതോതിൽ മക്ലെ നദിയിലേക്ക് ഒഴുകിയിറങ്ങി മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി റിപ്പോർട്ട്. മീനുകൾ ഇത്തരത്തിൽ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന്റെ അനന്തരഫലങ്ങൾ ഇല്ലാതാകാൻ പതിറ്റാണ്ടുകൾ വേണ്ടി വരുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിരീക്ഷണം.
രാജ്യത്തെ അപൂർവ ഇനം മീനുകൾ അടക്കമുള്ളവയാണ് ചത്തൊടുങ്ങിയത്. ഡിസംബർ മുതലാണ് വൻതോതിൽ മീനുകൾ ചത്തൊടുങ്ങാൻ തുടങ്ങിയത്.
കഴിഞ്ഞ പത്ത് ദിവസമായി മഴയിൽ വൻതോതിൽചാരവും ചെളിയുമാണ് നദിയിലേക്ക് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നദിയിൽ നൂറ് കിലോമീറ്ററോളം ദൈർഘ്യത്തിൽ മീനുകൾ ഇല്ലാതായിരിക്കുന്നു. സസ്യജാലങ്ങളും വൻതോതിൽ നശിച്ചിട്ടുണ്ട്. നദിയിൽ മീനുകൾ ചത്ത് പൊങ്ങുന്നത് മുമ്പും കണ്ടിട്ടുണ്ട്, എന്നാൽ ഇത്രയധികം ആദ്യമായാണെന്നും അൻപത് വർഷമായി നദിയിൽ നിന്ന് മീൻപിടിക്കുന്ന ലാറി ന്യൂബെറി പറഞ്ഞു. കിഴക്കൻ തീരത്തുള്ള എല്ലാ നദികളുടെയും സ്ഥിതി ഇതായിരിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂബെറിയിൽ വാണിജ്യ മത്സ്യബന്ധനത്തെ ഇത് വൻതോതിൽ ബാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ബാസ്, ഈലുകൾ, ബുൾഹെഡ് മല്ലെറ്റ്, യെല്ലോ ഐ മല്ലറ്റ്, ഹെറിങ്, ഗഡ്ജിയോൺസ്, കാറ്റ്ഫിഷ് തുടങ്ങിയ ഇനത്തിൽ പെട്ട മീനുകളാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. നാട്ടുകാർ അഗ്നിശമനസേനാംഗങ്ങളിൽ നിന്നും എടുത്ത ഹോസുകളും പമ്പുകളും ഉപയോഗിച്ച് നദിയിലെ വെള്ളത്തിലേക്ക് ഓക്സിജൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ മഴ നദിയിലെ ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്. എന്നാൽ ടൺ കണക്കിന് മാലിന്യങ്ങളാണ് ഇത് നദിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. നദി ചാരം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത് ഒരു കേക്ക് മിക്സ് പോലെ കാണപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു. ഈ നദി ഇനി തങ്ങളുടെ ജീവിതകാലത്ത് പൂർവസ്ഥിതിയിലാകില്ലെന്ന ആശങ്കയും നാട്ടുകാർ പങ്കുവച്ചു.
1939ൽ ഉണ്ടായ വൻകാട്ടുതീക്ക് ശേഷം ലച്‌ലൻ നദിയും സമാനമായ രീതിയിൽ മലിനമാക്കപ്പെടുകയും ഇതിലെ മത്സ്യസമ്പത്ത് ഇല്ലാതാകുകയും ചെയ്തു. ഇവ പിന്നീട് ഇതുവരെ തിരികെ വന്നിട്ടുമില്ല.
ന്യൂസൗത്ത് വെയിൽസിന്റെ തെക്കൻ തീരത്തുള്ള തിൽബാ നദിയിലും സമാനമായ സംഭവമുണ്ടായതായി സർക്കാരിന്റെ വെബ്സൈറ്റ് പേജിൽ പറയുന്നുണ്ട്.
Hun­dreds of thou­sands of fish dead in NSW as bush­fire ash washed into river 

Ecol­o­gist fears the Macleay Riv­er may take decades to recov­er, with heavy rains like­ly to affect oth­er waterways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.