Web Desk

വില്ലിങ്ടൺ

February 19, 2020, 8:40 am

ചൂട് ക്രമാതീതമായി ഉയർന്നു; കല്ലുമ്മേക്കായകൾ കൂട്ടത്തോടെ ചത്തടിയുന്നു

Janayugom Online

ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിലെ കടൽതീരത്ത് ലക്ഷക്കണക്കിന് കല്ലുമ്മേക്കായകൾ ചത്തടിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രജലത്തിന്റെ ചൂട് ക്രമാതീതമായി ഉയർന്നതാണ് കല്ലുമ്മേക്കായകളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് നിഗമനം. വേലിയിറക്കത്തിന് ശേഷമാണ് ഇത്രയധികം കല്ലുമ്മേക്കായകൾ തീരത്ത് പ്രത്യക്ഷപ്പെട്ടതെന്ന് ഓക്‌ലാൻഡ് സർവകലാശാലയിലെ സമുദ്രഗവേഷകൻ ഡോ ആൻഡ്രു ജെഫ്സ് പറഞ്ഞു.

സമുദ്രമത്സ്യം ചീഞ്ഞഴിയുന്ന രൂക്ഷ ഗന്ധമാണ് ഇവിടെ ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം കല്ലുമ്മേക്കായകൾ തീരത്തടിഞ്ഞിട്ടുണ്ട്. അതിൽ ചിലത് കാലിയാണ്. മറ്റു ചിലത് ചത്ത നിലയിലാണെന്നും ഫെർഗുസൺ എന്ന പ്രദേശവാസി പറഞ്ഞു. 2019ൽ ന്യൂസിലാൻഡ് സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച് ന്യൂസിലാൻഡ് ഉൾപ്പെടുന്ന നാല് സമുദ്രമേഖലകളിൽ 0.1 മുതൽ 0.2 ഡിഗ്രി സെൽഷ്യസിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

Hun­dreds of Thou­sands of Mus­sels Found Death on Beach

YOU MAY ALSO LIKE THIS VIDEO