Friday
22 Feb 2019

നിരാഹാര സമരം: 14ാം ദിനം ഹാര്‍ദിക് പട്ടേല്‍ ആശുപത്രിയില്‍

By: Web Desk | Friday 7 September 2018 7:23 PM IST

അഹ്മദാബാദ്:

പട്ടേദാര്‍ സമുദായത്തിന് പ്രത്യേക സംവരണമെന്ന ആവശ്യം ഉന്നയിച്ച് നിരാഹാരസമരം നടത്തിയ പട്ടേദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്‍റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ 14ാം ദിനമായ ഇന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, പട്ടേദാര്‍ അനന്‍മത് അന്തോളന്‍ സമിതി (പിഎഎഎസ്) അധികാരികള്‍ പറഞ്ഞു.

സോള സിവില്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് പിഎഎഎസ് വക്താവ് പറ‍ഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ഹാര്‍ദിക് ഇനിയും സമരം തുടരുമെന്ന് നിരവധി പിഎഎഎസ് നേതാക്കള്‍ പറഞ്ഞു.

മുതിര്‍ന്ന പട്ടേദാര്‍ സമുദായ നേതാവും ഘോഡാല്‍ദം ട്രസ്റ്റ് പ്രസിഡന്‍റുമായ നരേഷ് പട്ടേല്‍ അദ്ദേഹത്തെ കാണുകയും സമരം അവസാനിപ്പിച്ച് വൈദ്യസഹായം തേടണമെന്ന് ആവശ്യപ്പെട്ടതിനു ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പട്ടേദാര്‍ സമുദായത്തിന് പ്രത്യേക സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹാര്‍ദിക് പട്ടേല്‍ നിരാഹാരസമരത്തിന് തുടക്കം കുറിച്ചത്.

Related News