പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്സഭ മണ്ഡലമായ വാരണാസിയിൽ വിശപ്പടക്കാനായി കുട്ടികൾ പുല്ലു തിന്നു. കഴിഞ്ഞ ദിവസമാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വന്നത്. 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനം മൂലം പട്ടിണിയായ കുടുംബങ്ങളിലെ കുട്ടികളാണ് വിശപ്പടക്കാനായി പുല്ല് തിന്നത്. ലോക്ക്ഡൗൺ മൂലം കൂലിപ്പണിക്കാരായ കുടുംബത്തിലെ ആർക്കും ജോലിക്ക് പോകാൻ കഴിയാത്തതാണ് കുട്ടികളെ പുല്ലു തിന്നാൻ നിർബന്ധിതരാക്കിയത്. വാരണാസിയിലെ മുസഹ്രി ബസ്തിയിലെ മുസഹർ എന്ന ദളിത് വിഭാഗത്തിൽ പെടുന്ന അഞ്ചു വയസ്സുള്ള ആറ് കുട്ടികളാണ് വിശപ്പടക്കാനായി പുല്ല് തിന്നത്.
ജനതാ കർഫ്യൂവിന്റെ അടുത്ത ദിവസം ഗ്രാമത്തിനടുത്തുള്ള മരണാനന്തര ചടങ്ങിനു ശേഷം ബാക്കി വന്ന ഭക്ഷണമാണ് ഈ കുടുംബങ്ങൾ കഴിച്ചത്. അടുത്ത ദിവസം സമീപത്തുള്ള കൃഷിയിടത്തിൽ നിന്നും ഉരുളക്കിഴങ്ങ് പിഴുത് വേവിച്ചു കഴിച്ചു. എന്നാൽ അതിനടുത്ത ദിവസം മുതൽ ആഹാരമൊന്നും കിട്ടാതായതോടെ കുട്ടികൾ പുല്ല് തിന്നുകയായിരുന്നു.
അതേസമയം ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെ ബനാറസ് ഭരണകൂടം ഗ്രാമത്തിൽ സന്ദർശനം നടത്തുകയും ഇവർക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗ്രാമവാസികൾക്ക് 15 കിലോ റേഷൻ അനുവദിച്ചുവെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍ സംഭവത്തിന്റെ ചിത്രം പുറത്തുവിട്ട മാധ്യമ പ്രവർത്തകനെതിരെ ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു. വ്യാജ വാർത്ത പുറത്തുവിട്ടുവെന്ന പേരിലാണ് നടപടി. ജൻസന്ദേശ് ടൈം എന്ന പത്രത്തിലെ എഡിറ്ററായ വിജയ് വിനീതിനെതിരെയാണ് നോട്ടീസ്. എന്നാല്‍ കുട്ടികൾ പുല്ലു തിന്നുന്ന ചിത്രവും വാർത്തയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
English Summary; Hungry kids eating grass in Narendra Modi’s constituency
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.