Tuesday
19 Feb 2019

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്; അഞ്ച് മരണം

By: Web Desk | Saturday 15 September 2018 10:35 AM IST

വാഷിംഗ്ടണ്‍: അമേരിക്കയിൽ ചുഴലിക്കാറ്റില്‍ അഞ്ച് മരണം. നോര്‍ത്ത് കരോലിനയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായി. കാറ്റ് സൗത്ത് കരോലിനയുടെ ഭാഗങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലേക്ക് കാറ്റിന്റെ ശക്തികുറഞ്ഞിട്ടുണ്ട്. എങ്കിലും അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഫ്ളോറന്‍സ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ കൂടുതല്‍ ജീവഹാനിയുണ്ടായില്ല.

 

Related News