19 April 2024, Friday

കെന്റക്കിയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 50 മരണം

Janayugom Webdesk
വാഷിങ്ടണ്‍
December 11, 2021 6:43 pm

അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ വീശിയടിച്ച നാല് ചുഴലിക്കാറ്റിൽ 50 പേർ മരിച്ചതായി റിപ്പോര്‍ട്ട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു. കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ അറിയിച്ചു.

ഇല്ലിനോയിസിലെ ആമസോണ്‍ ഗോഡൗണില്‍ 100ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉണ്ടായത്. മേയ്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേൽകൂര തകർന്ന് വീണാണ് കൂടുതൽ പേരും മരിച്ചത്.

ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയർഹൗസിൽ കുടുങ്ങിയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

eng­lish sum­ma­ry; Hur­ri­cane in Ken­tucky; 50 deaths

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.