19 April 2024, Friday

പുത്തൂരിൽ വൻ ചുഴലിക്കാറ്റ്; അടിയന്തര നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം

Janayugom Webdesk
തൃശൂർ
September 8, 2021 7:39 pm

പുത്തൂരിൽ മിന്നൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ അടിയന്തര നടപടികൾക്ക് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ പഞ്ചായത്തിൽ വെട്ട്ക്കാട് തമ്പുരാട്ടി മൂലയിലാണ് മിന്നൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ബുധനാഴ്ച പുലർച്ചെ നാലേ മുക്കാൽ നേരത്താണ് വീശിയടിച്ച കാറ്റ് സുവോളജിക്കൽ പാർക്കിന് സമീപത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശം വിതച്ചു. മലയോര മേഖലയായ മാഞ്ചേരിയിലും തമ്പുരാട്ടിമൂലയിലുമായി മുപ്പതോളം വീടുകൾക്ക് നാശനഷ്ടം നേരിട്ടു. 

നാശനഷ്ടം വിലയിരുത്തി അടിയന്തരമായി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. തകർന്ന വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകുന്നവർക്ക് വേണ്ട ഭക്ഷണവും രോഗികളുണ്ടെങ്കിൽ ആവശ്യമായ മരുന്നുകളും നൽകണം. 

നാശനഷ്ടം നേരിട്ട വാർഡുകളിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സഹായസഹകരണങ്ങൾ എത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. 

ENGLISH SUMMARY:Hurricane in Puthur; Min­is­ter’s direc­tive for imme­di­ate action
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.