കുട്ടികളെ സൈനിക സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് ഹുറിയത്ത് നേതാവ്

Web Desk
Posted on December 09, 2017, 10:55 pm

ശ്രീനഗര്‍: വിദ്യാഭ്യാസത്തിനായി മക്കളെ സൈനിക സ്‌കൂളുകളിലേക്ക് അയയ്ക്കരുതെന്ന് കശ്മീരിലെ വിഘടനവാദികളായ ഹുറിയത്ത് ചെയര്‍മാന്‍ സെയ്ദ് അലി ഷാ ഗിലാനി. സൈനിക സ്‌കൂളുകളിലെ പഠനം വിദ്യാര്‍ഥികളെ മതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റുമെന്നും അതിനാല്‍ ഇത്തരം സ്‌കൂളുകളില്‍ മക്കളെ അയയ്ക്കുന്നത് ഒഴിവാക്കണമെന്നും ഗിലാനി പറയുന്നു. മതത്തിനും സംസ്‌കാരത്തിനും എതിരായ കാര്യങ്ങളാണ് സൈനിക സ്‌കൂളില്‍ പഠിപ്പിക്കുന്നത്. കുട്ടികളുടെ ഭാവിയെക്കരുതി അവരെ മികച്ച സ്‌കൂളുകളില്‍ അയയ്ക്കണം. അവരുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും ഗീലാനി ആവശ്യപ്പെട്ടു.