ടെലിവിഷന്‍ ഷോയ്ക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നല്കിയ പരാതിയില്‍ എഫ്ഐആറില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊമേഡിയന്‍ ഭാരതി സിംഗ് ഹൈക്കോടതിയിൽ. കേസിൽ പഞ്ചാബ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കവേ നടപടി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ക്രിസ്മസ് രാവില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അമൃത്സര്‍ സ്വദേശിയായ സോനു ജാഫര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംവിധായിക ഫറാ ഖാന്, നടി രവീണ ടാണ്ടന്‍ എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഫരാ ഖാന് മാപ്പ് പറഞ്ഞിരുന്നു. ” മതങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു അത്. മുഴുവന്‍ ടീമിനും വേണ്ടി രവീണ ടണ്ടന്, ഭാരകി സിംഗ്,… ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു”. — ഫറാ ഖാന് പറഞ്ഞു. രവീണ ടണ്ടനും സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.
രവീണ ടാണ്ടനും ഫറാ ഖാനും നല്കിയ ഹര്‍ജിയില്‍ മാര്‍ച്ച് 25 വരെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കരുതെന്ന് ജനുവരി 23 ന് പഞ്ചാബ് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ മാസം ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂവരോടും അമൃത്സര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജനുവരി 27ന് കേസ് കേള്‍ക്കാനിരിക്കെയാണ് ഭാരതിസിംഗ് കോടതിയെ സമീപിച്ചിരിക്കുന്നത്.
English Summary: Hurting religious sentiments case bharti singh moves high court.
you may also like this video;