Friday
22 Feb 2019

മത വികാരം വ്രണപ്പെടുത്തി; ബിജെപി എംഎൽഎ ക്കെതിരെ പോലീസ് കേസ്

By: Web Desk | Wednesday 28 March 2018 12:44 PM IST

ഹൈദരാബാദ്: മത വികാരം വ്രണപ്പെടുത്തിയ ബിജെപി എം എൽ എ ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി എം എൽ എ രാജ സിങ്നെതിരെ ഹൈദരാബാദ്  റെയിൻ ബസാർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  മുസ്ലിം മതവികാരത്തെ വ്രണ പ്പെടുത്തുന്ന  പ്രസംഗം നടത്തിയെന്ന് ഇഖ്ബാൽ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. രാജ സിങിന്റെ പ്രസംഗം ഉൾപ്പെടുന്ന വിഡിയോയും നൽകിയതായി സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. അന്വേഷണo ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

 

Related News