കൊച്ചി: ഉദയംപേരൂരിലെ യുവതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യയെ കൊലപെടുത്തിയ ശേഷം മൃതദേഹം തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ ഇരുവരും ചേര്‍ന്ന് മറവ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണു സംഭവം. ഭാര്യയെ കാണാതായെന്ന് പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
you may also like this video
പ്രേംകുമാര്‍ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ട് ആണ്. ഇരുവരും ചെറുപ്പകാലം മുതല്‍ തന്നെ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും ഉദയംപേരൂര്‍ പൊലീസ് ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും. വിദ്യയെ കാണാനില്ലെന്നു പ്രേംകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നൽകിയതും.വിദ്യയ്ക്ക് മദ്യം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.റീ യൂണിയൻ സംഘടിപ്പിച്ച സമയത്താണ് ഇത്തരമൊരു കൊലപാതകത്തിന് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.