Web Desk

മാനന്തവാടി

January 21, 2020, 4:48 pm

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ഭാര്യയെ ബലാത്സംഘം ചെയ്ത കേസ് പ്രതികള്‍ റിമാന്റില്‍

Janayugom Online

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ഭാര്യയെ ബലാത്സംഘം ചെയ്ത കേസ് പ്രതികള്‍ റിമാന്റില്‍. പാക്കം ചേകാടി തോണിക്കടവ് വീട്ടില്‍ ടി.എ.സനല്‍കുമാര്‍ (38) പാക്കം ചേകാടി കട്ട കണ്ടി സുധീഷ് കെ.എസ് (35) എന്നിവരാണ് റിമാന്റിലായത്. പ്രതികള്‍ പുല്‍പ്പള്ളി പോലീസില്‍ കീഴടങ്ങുകയായിരുന്നു. മാനന്തവാടി എ.എസ്.പി.യുടെ ചാര്‍ജ് വഹിക്കുന്ന എസ്.എം.എസ് ഡി.വൈ.എസ്.പി കെ.പി. കുബേരന്‍ നമ്പൂതിരിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പുല്‍പ്പള്ളി ചേകാടിയില്‍ സ്വന്തം ഭാര്യയെ ഭര്‍ത്താവ് സുഹൃത്തും ചേര്‍ന്ന ക്രൂരമായിബലാത്സംഘം ചെയ്തു എന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയാണ് പീഡനം നടന്നത്.
.ഭര്‍ത്താവ് ഭാര്യയെ സുഹൃത്തായ ചേകാടി തോണിക്കരയില്‍ സുനിലിന്റെ വീട്ടില്‍ എത്തിച്ച് ഇരുവരും ചേര്‍ന്ന് ബലമായി ക്രൂര പിഡനത്തിന് ഇരയാക്കുകയായിരുന്നു. പിഡനത്തിന് ശേഷം ഭാര്യയെ വിവരം പുറത്ത് അറിയിച്ചാല്‍ കൊന്ന് കളയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് കേസ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി പ്രതികളെ കോടതി റിമാന്റ് ചെയ്തു.കൂട്ട ബലാല്‍സംഘത്തിനും വീട്ടില്‍ അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

Eng­lish Sum­ma­ry: Hus­band and friend r a p ed wife

YOU MAY ALSO LIKE THIS VIDEO