Tuesday
26 Mar 2019

യുവതി പടുതാകുളത്തില്‍ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

By: Web Desk | Monday 7 January 2019 6:44 PM IST


നെടുങ്കണ്ടം: യുവതിയെ പടുതാകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കവുന്തി തുണ്ടത്തില്‍ വിഷ്ണു(24) ആണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായ(22)യെ 31 ന് രാത്രി 11.30 ഓടെ സമീപവാസിയുടെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍
കണ്ടെത്തിയിരുന്നു.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സംഭവ ദിവസം ഉണ്ണിമായയും വിഷ്ണുവും തമ്മില്‍ വഴക്കുണ്ടാകുകയും വിഷ്ണു ഉണ്ണിമായയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വിഷ്ണു സ്ഥിരമായി വീട്ടില്‍
പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഗാര്‍ഹിക പീഢന നിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. സംഭവം സംബന്ധിച്ച്
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Related News