Web Desk

തൃശൂർ

February 05, 2020, 8:52 am

മസാലദോശ പാത്രത്തിൽ കൊടുത്തില്ല, ഭാര്യയുടെ കൈ തല്ലിയൊടിച്ചു: ഭർത്താവ് അറസ്റ്റിൽ

Janayugom Online

മസാലദോശ പാത്രത്തിൽ നൽകാത്തതിന്റെ പേരിൽ മദ്യലഹരിയിൽ ഭാര്യയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തിൽ രവിയെ (50) ആണ് അറസ്റ്റു ചെയ്തത്. അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭർത്താവ് ഭാര്യയെ ആക്രമിച്ചത്.

31ന് രാത്രിയാണ് സംഭവം നടന്നത്. രവി ജോലികഴിഞ്ഞെത്തിയപ്പോൾ കൊണ്ടുവന്ന മസാലദോശ കടയിൽ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയിൽ തന്നെ നൽകിയതിനാണ് ഭാര്യ ലത (40)യെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. വലതു കൈ ഒടിയുകയും കൈക്കുഴ തെറ്റുകയും ചെയ്ത ലതയെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish summary:husband attack wife

you may also like this video