ഭര്‍ത്താവ് ഭാര്യയെ നിലവിളക്കുകൊണ്ട് തലക്ക് അടിച്ച്‌ പരിക്കേല്‍പ്പിച്ചു

Web Desk
Posted on August 30, 2018, 2:41 pm

തിരുവനന്തപുരം: ഉറക്കത്തിൽ ഭാര്യയെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് തലക്ക് അടിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ചു.

അയിലം മൂലയില്‍ ഭാര്യ ശാലിനി (32) യെയാണ് ഭര്‍ത്താവ് ബിജു (38) നിലവിളക്കു കൊണ്ട് തലക്ക് അടിച്ചത്.

ആക്രമണം നടക്കുമ്പോള്‍ ശാലിനി ഉറക്കത്തിലായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി. ശാലിനി രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ശബ്ദം കേട്ട് ഓടി എത്തിയ അയല്‍ക്കാരാണ് ശാലിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ ആറ്റിങ്ങല്‍ പൊലിസ് കസ്‌ററഡിയിലാണ് ബിജു .