29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 28, 2025
March 18, 2025
February 2, 2025
February 2, 2025
January 20, 2025
December 6, 2024
December 4, 2024
June 1, 2024
May 27, 2024

യൂട്യൂബ് വീഡിയോനോക്കി പ്രസവമെടുക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം;നവജാതശിശു മരിച്ചു

Janayugom Webdesk
ചെന്നെ
December 21, 2021 10:26 am

യൂട്യൂബ് വീഡിയോനോക്കി പ്രസവമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നവജാതശിശു മരിച്ചു.തമിഴ്നാട്ടിലെ റാണിപ്പട്ടിലാണ് സംഭവം.അമിത രക്തശ്രാവത്തെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . 

യൂട്യൂബ് വീഡിയെ നോക്കി ഭര്‍ത്താവാണ് പ്രസവം എടുത്തത് .സഹോദരി ഗീതയുടെ സഹായത്തോടെയാണ് ഭര്‍ത്താവായ ലോക് നാഥ് പ്രസവം നടത്താന്‍ ശ്രമിച്ചത് .കഞ്ഞ് പ്രസവത്തോടെ തന്നെ മരിച്ചിരുന്നു. ഒരു വർഷം മുമ്പാണ് ലോക്‍നാഥും ഗോമതിയും വിവാഹിതരായത്. ഗോമതിയുടെ ഭർത്താവ്​ ലോകനാഥനെതിരെ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ പരാതി നൽകി. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന്​ പകരം വീട്ടിൽ പ്രസവമെടുക്കാൻ ശ്രമിച്ചതിനാണ്​ പരാതി. കുഞ്ഞിന്റെ മരണത്തില്‍ 34കാരനായ ലോകനാഥനെ പൊലീസ്​ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 

ഗോമതിയെ പുന്നൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തുടര്‍ന്ന് അവിടെനിന്ന് വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി . കുഞ്ഞിനെ മരണത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
Eng­lish summary;Husband attempts to deliv­ery pro­ce­dure watch­ing YouTube videos
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.