ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീയ്ക്ക് രക്ഷകയായി ആപ്പിള്‍ വാച്ച്. അമേരിക്കയിലെ വാഷിങ്ടണിലുള്ള നഗരമായ സീയാറ്റിലാണ് സംഭവം നടന്നത്. യങ് സൂക്ക് എന്ന 42 കാരിയെയാണ് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച് ടേപ്പ് കൊണ്ട് ചുറ്റി, കുഴിയെടുത്ത് കുഴിച്ചുമൂടിയത്. ഒക്ടോബര്‍ 16നാണ് യങ് സൂക്കിനെ ഭര്‍ത്താവ് തന്നെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടാന്‍ ശ്രമിച്ചത്. വിരമിക്കല്‍ തുക നല്‍കുന്നതിനെക്കാള്‍ നല്ലത് നിന്നെ കൊല്ലുകയാണെന്ന് ആരോപിച്ചാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് യൂക്ക് പറഞ്ഞു. വിവാഹ ബന്ധം ഏര്‍പ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കെയാണ് കഴിഞ്ഞ ഞായറാഴ്ച ഇരുവരുംതമ്മില്‍ വാക്കേറ്റമുണ്ടായത്. മര്‍ദ്ദിക്കുന്നതിനിടെ ഇവര്‍ എമര്‍ജന്‍സി നമ്പറായ 911 ല്‍ വിളിച്ചു. കൂടാതെ മകള്‍ക്ക് ഇതുവഴി സന്ദേശമയക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഇത് കണ്ട് ഭര്‍ത്താവ് ഫോണ്‍ ചുറ്റിക ഉപയോഗിച്ച് തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഗാരേജിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാരവനില്‍ ചേ ക്യോംഗ് ഭാര്യയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് തട്ടിക്കൊണ്ടുപോയ വാഹനം വ്യക്തമായത്. കാറില്‍ കെട്ടിയിട്ട് എങ്ങോട്ടൊ കൊണ്ടുപോയിയെന്നും ഭര്‍ത്താവ് കുഴിയുണ്ടാക്കുന്ന ശബ്ദം കേള്‍ക്കാമെന്നും ആപ്പിള്‍ വാച്ചിന്‍റെ സഹായത്തോടെ യൂങ്ങ് പൊലീസിനെ അറിയിച്ചിരുന്നു. കുഴിയിലേക്ക് തള്ളിയിട്ട ശേഷം ഒപ്പമിട്ട മരത്തടിയാണ് യൂങ്ങിന് രക്ഷയ്ക്ക് വഴിയൊരുക്കിയത്. മണ്ണ് വലിച്ചിട്ടതില്‍ വലിയൊരു ഭാഗവും ഈ തടയില്‍ കുടുങ്ങി നില്‍ക്കുകയും ടേപ്പ് വരിഞ്ഞ കൈ ഒരു വിധത്തില്‍ വിടുവിക്കാന്‍ യൂങ്ങിന് സാധിച്ചു.
തുടര്‍ച്ചയായി അനങ്ങാന്‍ ശ്രമിച്ചും നിരങ്ങാന്‍ ശ്രമിച്ചും മുഖത്ത് മണ്ണ് വീഴുന്നത് മാറ്റാന്‍ യൂങ്ങിന് സാധിച്ചിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിന് ശേഷമാണ് യൂങ്ങിന് പൂര്‍ണമായി ടേപ്പില്‍ നിന്ന് രക്ഷ നേടാനായത്. കണ്ണിന് മുകളിലെ ടേപ്പ് കൂടി നിക്കിയതോടെ കുഴിയ്ക്ക് മുകളിലേക്ക് എത്താന്‍ യുവതിക്ക് സാധിച്ചു. പുറത്ത് വന്നശേഷം അരമണിക്കൂറോളം ഓടിയ ശേഷമാണ് യുവതിക്ക് ഒരു കെട്ടിടം കണ്ടെത്താനായത്. ഇതിന്‍റെ ഷെഡില്‍ ഒളിച്ച് നിന്ന യുവതിയെ ശ്രദ്ധിച്ച കെട്ടിടത്തിലുള്ളവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘം ഇവിടേക്ക് എത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. എമര്‍ജന്‍സി സന്ദേശം ലഭിച്ചതോടെ സമീപത്തെ പല പൊലീസ് സ്റ്റേഷനുകളിലേക്കും യുവതിയെ തട്ടിക്കൊണ്ട് പോയ വിവരം പൊലീസ് പങ്കുവച്ചിരുന്നു. കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.
English Summary: Husband buried alive: Apple Watch helped find him
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.