Web Desk

നെടുങ്കണ്ടം

October 27, 2020, 10:07 am

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

Janayugom Online

കൊല്ലം കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. മരിച്ചത് കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ്. മകനുമായിസിജുവിന്റെ ഭാര്യ കായലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.

വെള്ളിമൺ തോട്ടുങ്കര സ്വദേശി യശോധരൻപിള്ളയുടെ മകൾ രാഖി(23)യും മൂന്നു വയസുള്ള മകൻ ആദി(3)യുമായി അഷ്ടമുടി കായലിൽ ചാടിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. അമ്മയെയും കുഞ്ഞിനെയും കാണാതായതിന്കുണ്ടറ പൊലീസ് കേസ് എടുത്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ രാഖിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. പിന്നാലെ മകൻ ആദിയുടെ മൃതദേഹവും കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിനായി ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസിന്റെ പ്രാഥമിക നിഗമനം, ഭർത്താവ് സിജുവുമായുള്ള ദാമ്ബത്യ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്.

you may also like this video