ഭാര്യ സുന്ദരിയായി കാണുന്നതില്‍ അമര്‍ഷം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ മുടി മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആരിഫ് എന്നയാളാണ് ഭാര്യ റോഷ്നിയുടെ മുടി മുറിച്ചത്.
അവിഹിത ബന്ധം സംശയിച്ച് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് റോഷ്നി നല്കിയ പരാതിയില്‍ പറഞ്ഞു. പുറത്ത് പോകാതിരിക്കാന്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടതായും റോഷ്നി പറഞ്ഞു. തിങ്കളാഴ്ച ആരിഫ് ജോലിക്ക് പോയിരുന്ന സമയത്ത് മുറിയില്‍ നിന്ന് രക്ഷപ്പെട്ട റോഷ്നി പൊലീസില്‍ അഭയം തേടുകയായിരുന്നു.
നാലുവര്‍ഷം മുന്‍പാണ് ആരിഫും റോഷ്നിയും വിവാഹിതരായത്. ആരിഫിന്റെ അക്രമത്തിന് ബന്ധുക്കളും പിന്തുണ നല്‍കിയിരുന്നുവെന്ന് യുവതി പറഞ്ഞു. മുടി മുറിച്ച സമയത്ത്, മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുതെന്ന് ഭര്‍ത്താവ് പറഞ്ഞതായി റോഷ്നി നല്കിയ പരാതിയില്‍ പറഞ്ഞു. അതേസമയം സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ആരിഫിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: husband cuts off wife’s hair
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.