Saturday
23 Feb 2019

വിവാഹമോചനത്തിനും സഹായകമായി ഗൂഗിള്‍മാപ്പ്

By: Web Desk | Thursday 11 October 2018 7:49 PM IST


ലിമ: വിവാഹമോചനത്തിനും സഹായകമായി ഗൂഗിള്‍മാപ്പ്. പെറുവിന്‍റെ തലസ്ഥാനമായ ലിമയിലാണ് ഗൂഗിള്‍ മാപ്പ് കാരണം വിവാഹമോചനം നടന്നത്. പ്രശസ്തമായ പാലങ്ങളെക്കുറിച്ച്ഗൂ ഗിള്‍ മാപ്പില്‍ തിരയുകയായിരുന്ന ഭര്‍ത്താവിന്  കിട്ടിയചിത്രമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.

ഭാര്യയുടെ മടിയില്‍ മറ്റൊരു പുരുഷന്‍ കിടക്കുന്ന ചിത്രമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് എടുത്ത ചിത്രമായിരുന്നു അത്. ഭാര്യ ഒളിപ്പിച്ചുവച്ച സത്യങ്ങള്‍ പുറത്തുവരാന്‍ അധികം വൈകിയില്ല. വികാര ഭരിതനായ ഭര്‍ത്താവ് വിവാഹമോചനമെന്ന തീരുമാനത്തിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഭര്‍ത്താവ് തന്നെയാണ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Related News