June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഭർത്താവിനെ സ്ഥിരമായി അ ശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ച ഭാര്യയ്ക്ക്‌ കിട്ടിയത്‌ കിടിലൻ പണി

By Janayugom Webdesk
February 5, 2020

ഭർത്താവിനെ പോ ൺ വീഡിയോകൾ കാണാൻ നിരന്തരം നിർബന്ധിക്കുകയും അത് പോലെ അനുകരിക്കാൻ ആവശ്യപ്പെട്ട യുവതി ചെന്നെത്തിയത് വിവാഹ മോചനത്തിന്റെ വക്കിൽ. ബെംഗളൂരൂവിൽ താമസമാക്കിയ 32 കാരിയായ കൊൽക്കത്ത സ്വദേശിനിയായ ഡോക്ടറും, യുപിയിൽ നിന്നുള്ള 33 കാരനായ ടെക്കിയും മാട്രിമോണിയൽ സൈറ്റ് വഴിയാണ് പരിചയപ്പെട്ട് വിവാഹിതരാകുന്നത്. പോ ൺ വീഡിയോകൾ കാണാറില്ലായിരുന്ന ഭർത്താവിനെ ഭാര്യ നിരന്തരം അ ശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചിരുന്നു. എന്നാൽ ഭാര്യയുടെ ആവശ്യപ്രകാരം ഓൺലൈനിൽ വീഡിയോ സെർച്ച് ചെയ്ത ഭർത്താവ് കണ്ടത് ഭാര്യയുടെ തന്നെ അ ശ്ലീല വീഡിയോ ആയിരുന്നു.

ഭാര്യയുടെ നിർബന്ധപ്രകാരം ഭാര്യയ്ക്കായി വീഡിയോകൾ കാണാൻ തുടങ്ങി. ഇതിനിടെ ഭാര്യയുടെ ഫോണിൽ അവരും മറ്റൊരാളും തമ്മിലുള്ള വീഡിയോ കാണുകയും ഭർത്താവ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇത് ഈ ദൃശ്യങ്ങൾ തന്റെ മുൻ കാമുകനോടൊപ്പം ഉള്ളതാണെന്നും ഇത് കാട്ടി തന്നെ ഭീക്ഷണിപ്പെടുത്താറുണ്ടായിരുന്നെന്നും പറഞ്ഞു. ഭാവിയില്‍ എന്തെങ്കിലും ആവശ്യം വന്നാൽ തെളിവിന് വേണ്ടിയാണ് ഇത് സൂക്ഷിച്ചതെന്നും പറയുകയുണ്ടായി.

you may also like this video;

ഭാര്യയെ ആശ്വസിപ്പിച്ച് എല്ലാം മറന്ന് മുന്നോട്ട് പോകവെയാണ് തന്റെ ഭാര്യയും ഡോക്ടറായ മറ്റൊരു യുവതിയും ഒരു പുരുഷനും തമ്മിലുള്ള വീഡിയോ ഓൺലൈനിൽ കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോൾ വിവാഹത്തിന് മുമ്പ് തനിക്ക് പലരുമായും ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ ഇതെല്ലാം ഓൺലൈനിൽ ഉണ്ടെന്നുള്ള കാര്യം അറിയില്ലെന്നുമാണ് ഭാര്യ നൽകിയ മറുപടി. തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവാവ് വീട്ടില്‍ നിന്ന് മാറി താമസമാരംഭിക്കുകയും ചെയ്തു. അതോടെ ഭർത്താവ് തന്റെ കൂടെ താമസിക്കുന്നില്ലെന്ന് കാട്ടി പരാഹാറിലെ പൊലീസ് കൗൺസിലിൽ യുവതി പരാതി നൽകി.

തുടർന്ന് കൗൺസിൽ യുവാവിന് സമൻസ് അയ്യ്ക്കുകയും വിളിച്ചുവരുത്തുകയും ചെയ്തു. ഇതോടയാണ് സംഭവം പുറംലോകമറിയുന്നത്. ഭാര്യ പോ ൺ വീഡിയോകൾക്ക് അടിമയാണെന്നും വീഡിയോകളിൽ കാണുന്നത് പോലെ ചെയ്യാൻ നിർബന്ധിക്കുകയാണെന്നും യുവാവ് കൗൺസിലിങ്ങില്‍ വെളിപ്പെടുത്തി. ഭർത്താവ് വിവാഹമോചനം വേണമെന്ന് ഉറച്ച് നിൽക്കുകയാണെന്നും കഴിഞ്ഞതെല്ലാം മറന്ന് തനിക്കൊപ്പം നില്‍ക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നതെന്നും സീനിയർ കൗൺസിലർ ബിഎസ് സരസ്വതി പറഞ്ഞു.

Eng­lish Sum­ma­ry: Hus­band files divorce case after find­ing wifes videos in the online.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.