22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 20, 2025
December 20, 2024
December 6, 2024
December 4, 2024
October 18, 2024
October 18, 2024
October 17, 2024
June 1, 2024
May 27, 2024
May 7, 2024

ഭാര്യയെ തീ കൊളുത്തി കൊന്ന ഭർത്താവിന് കഠിന തടവ്

Janayugom Webdesk
ഇരിങ്ങാലക്കുട
April 12, 2022 8:00 pm

ഭാര്യയെ അച്ഛന്റെ മുന്നിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ, കുണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ ബിരാജു (43) വിനെ ജീവപര്യന്തം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചു.

പിഴ അടയ്ക്കാത്ത പക്ഷം നാല് വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മരണപ്പെട്ട ജീതുവിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാനും ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2018 ഏപ്രിൽ 29 നാണ് സംഭവം നടന്നത്. അഭിപ്രായഭിന്നതകളെ തുടർന്ന് കോടശ്ശേരി, കണ്ണോളി വീട്ടിൽ ജനാർദ്ദനന്റെ മകൾ ജീതുവും (32) ഭര്‍ത്താവ് ബിരാജുവും ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി ഫയൽ ചെയ്തിരുന്നു.

ജീതു കുടുംബശ്രീ മീറ്റിങ്ങ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍, സമീപത്തെ പറമ്പിൽ ഒളിച്ചിരിക്കുകയായിരുന്ന ബിരാജു, ജീതുവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

രക്ഷപ്പെടുത്താൻ വന്ന ആളുകളെ ബിരാജു ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. ജീതുവിനൊപ്പം വന്ന അച്ഛനും മറ്റുള്ളവരും ജീതുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബോംബെയിലേക്ക് രക്ഷപ്പെട്ട പ്രതി ജാമ്യത്തിനായി സുപ്രീം കോടതിയെവരെ സമീപിച്ചുവെങ്കിലും ലഭിച്ചില്ല. പുതുക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ ആർ സുജിത്കുമാർ രജിസ്റ്റർ ചെയ്ത കേസ് പൊലീസ് ഇൻസ്പെക്ടർ എസ് പി സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Eng­lish sum­ma­ry; Hus­band jailed for set­ting wife on fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.