Web Desk

കട്ടപ്പന

December 04, 2020, 9:29 am

അവിഹിത ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Janayugom Online

അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്.കേസില്‍ ഭര്‍ത്താവ് രാജയെ(36) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.

ആറു വയസുകാരിയായ മകളുടെ മുന്നില്‍വച്ചായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ രാജയും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ചു ഇയാള്‍ യുവതിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊല നടത്തിയശേഷം പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതിയ്ക്ക് സംശയം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പേരില്‍ വീട്ടില്‍ കലഹം പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു.പത്തുവര്‍ഷം മുൻപ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്‌ രാജലക്ഷ്മി രാജയ്‌ക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

you may also like this video