29 March 2024, Friday

Related news

March 25, 2024
March 25, 2024
March 23, 2024
March 21, 2024
March 19, 2024
March 17, 2024
March 17, 2024
March 17, 2024
March 11, 2024
March 8, 2024

യുവതിയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

Janayugom Webdesk
തിരുവനന്തപുരം
September 29, 2023 9:36 pm

തിരുവനന്തപുരത്ത് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അഴൂര്‍ മുട്ടപ്പാലം പുതുവല്‍വിള വീട്ടില്‍ സന്തോഷ് (37) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മുദാക്കൽ ചെമ്പൂര് കളിക്കൽ കുന്നിൻ വീട്ടിൽ നിഷ (35) യെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണു വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.

2011 ഒക്ടോബർ 27നായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ സന്തോഷ്, മദ്യപിച്ചെത്തി ശാരീരിക ഉപദ്രവം ഏല്പിക്കുന്നത് പതിവായതോടെ, നിഷ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് കൊലപാതകത്തിന് കാരണം. വീടിന്റെ മുൻവശത്ത് തുണി അലക്കിക്കൊണ്ട് നിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ച് സന്തോഷ് തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം മരണപ്പെട്ടു.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി. 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 18 രേഖകളും, ഏഴ് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ പൊലീസ് മുൻ സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ ഡിസിആർബി ഡിവൈഎസ്‌പിയുമായ ബി അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

Eng­lish Sum­ma­ry: hus­band killed wife
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.