വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

Web Desk

വൈക്കം

Posted on October 23, 2020, 11:17 am

വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.വൈക്കം തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സൂസമ്മയെ വെട്ടി കൊലപ്പെടുത്തിയത്. ബാബുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ബാബു വീട്ടുമുറ്റത്ത് വച്ച് സൂസമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. വൈക്കം പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY: hus­band killed wife at vaikom

YOU MAY ALSO LIKE THIS VIDEO