കുടുംബവഴക്ക്; കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

Web Desk
Posted on May 26, 2019, 8:48 am

കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശിനി ബിനിയെയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് കൊലപാതകം നടന്നത്.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്‍റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.