Web Desk

കാസർകോട്

July 20, 2021, 11:50 am

കാസർകോട് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി

Janayugom Online

കാസർകോട് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊല നടന്നത്. തിങ്കളാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ അനിൽകുമാർ ഭാര്യയുമായി വഴക്ക് കൂടുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്തിരുന്നു. അർധരാത്രിയിൽ വീണ്ടും പ്രകോപിതനായി വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സമിതയെ അയൽ വാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വീട്ടിൽ സ്ഥിരമായി കലഹമുണ്ടാകാറുണ്ടെന്ന് പരിസരവാസികളും പറയുന്നു.

Eng­lish sum­ma­ry: hus­band killed wife in Kasargod
You may also like this video: